
മാന്നാർ : ചെന്നിത്തല തൃപ്പെരുന്തുറ പഞ്ചായത്ത് പദ്ധതിയിൽ പതിനഞ്ചുലക്ഷം രൂപ ഉപയോഗിച്ച് രണ്ടാം വാർഡിലെ ഇരമത്തൂരിൽ സ്ഥാപിച്ച സോളാർ ഹൈമാസ്റ്റ് ലൈറ്റുകളുടെ ഉദ്ഘാടനം ഇരമത്തൂർ ബഥേൽ മർത്തോമാപള്ളി പാരീഷ് ഹാളിൽ മന്ത്രി ഇ.പി ജയരാജൻ നിർവഹിച്ചു. സജി ചെറിയാൻ എം.എൽ.എ അധ്യക്ഷത വഹിച്ചു. വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ജിനുജോർജ്, പഞ്ചായത്ത് പ്രസിഡന്റ് ഇ.എൻ നാരായണൻ, ജില്ലാ പഞ്ചായത്തംഗംജേക്കബ് ഉമ്മൻ,ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ രഘുപ്രസാദ്,ഡോ. ടി.എ സുധാകരക്കുറുപ്പ്, സി.പി..എം ഏരിയാ സെക്രട്ടറി പ്രൊഫ. പി.ഡി ശശിധരൻ, ഹ്യൂമൻ റൈറ് പ്രൊട്ടക്ഷൻ ദേശീയ ചെയർമാൻ പ്രകാശ് ചെന്നിത്തല, കെ നാരായണപിള്ള, ഡി.ഫിലേന്ദ്രൻ, ടി.സുകുമാരി, ബെറ്റ്സി ജിനു, സിബു വർഗീസ് എന്നിവർ സംസാരിച്ചു.