തുറവൂർ:∙ആൾതാമസമില്ലാതെ കിടന്ന വീട് കുത്തിത്തുറന്ന് വീട്ടുപകരണങ്ങൾ കവർന്നു.എഴുപുന്ന തെക്ക് ഗംഗോത്രിയിൽ രാജീവിന്റെ വീട്ടിൽ കഴിഞ്ഞ ദിവസമായിരുന്നു മോഷണം. രണ്ടര വർഷമായി അടച്ചിട്ടിരുന്ന വിടിന്റെ .പിൻവാതിൽ പൊളിച്ചാണ് മോഷ്ടാക്കൾ അകത്ത് കയറിയത്. രണ്ട് നിലവിളക്ക്, തെർമൽകുക്കർ, ഓട്ടുപാത്രങ്ങൾ, ബാത്ത് റൂമിലെ പൈപ്പുകൾ എന്നിവയാണ് മോഷണം പോയത് . കുത്തിയതോട് പൊലീസ് കേസെടുത്തു.