s

ആലപ്പുഴ : ഓൺലൈൻ വിദ്യാഭ്യാസം മുന്നേറുന്നതിനിടെ ജില്ലയിൽ പാഠപുസ്തകങ്ങളുടെ രണ്ടാം വാല്യവും വിദ്യാഭ്യാസ വകുപ്പ് വിതരണം ചെയ്തു തുടങ്ങി.അടുത്ത ആഴ്ചയോടെ വിതരണം പൂർത്തീകരിക്കാനാണ് ലക്ഷ്യമിട്ടിട്ടുള്ളത്. ജൂണിൽ ഒന്നാംവാല്യ പാഠപുസ്തകങ്ങളുടെ വിതരണം പൂർത്തീകരിച്ചിരുന്നു. ഈ അദ്ധ്യയന വർഷം ഒരു വാല്യം പാഠപുസ്തകത്തിന്റെ കൂടി വിതരണം നടത്തേണ്ടതുണ്ട്.

രണ്ടാംഘട്ട വിതരണം രണ്ടാഴ്ച മുമ്പ് തുടങ്ങിയിരുന്നെങ്കിലും പുസ്തകങ്ങൾ സ്റ്റോക്ക് ചെയ്യുന്നതിലെ സ്ഥല പരിമിതി കാരണം ഇടയ്ക്ക് നിറുത്തിയിരുന്നു. ഇന്നലെ മുതലാണ് വിതരണം പുനരാരംഭിച്ചത്. രണ്ടാംഘട്ടത്തിൽ ഇതുവരെ 67.3 ശതമാനം പുസ്തക വിതരണം പൂർത്തിയായി. കേരള ബുക്ക്‌സ് ആൻസ് പബ്ലിക്കേഷൻസിന്റെ സൊസൈറ്റിയിൽ നിന്ന് ആലപ്പുഴ ഗവ.ഗേൾസ് ഹയർസെക്കൻഡറി സ്‌കൂളിലെ ഹബിലാണ് പുസ്തകങ്ങൾ എത്തിച്ച് സൂക്ഷിക്കുന്നത്. കൊവിഡിന്റെ പശ്ചാത്തലത്തിൽ ഇത്തവണ ഹബിൽ നിന്ന് നേരിട്ടല്ല പുസ്തക വിതരണം. ഉപജില്ലാതലത്തിൽ പ്രത്യേക സ്‌കൂൾ ബസുകളിൽ പുസ്തകങ്ങൾ എത്തിക്കും. അവിടെ നിന്നാണ് സ്‌കൂളുകൾ പുസ്തകങ്ങൾ ശേഖരിക്കുന്നത്. മൂന്ന് വാല്യങ്ങൾക്ക് പുറമേ അറബി,ഉറുദു,തമിഴ്,കന്നട ഭാഷകളുടെ പുസ്‌കവിതരണവും നടത്തുന്നുണ്ട്..

ജില്ലയിൽ ആകെ സ്കൂൾ സൊസൈറ്റികൾ : 260

ഉപജില്ലകളും സൊസൈറ്റിയും

ആലപ്പുഴ...........26

അമ്പലപ്പുഴ.......15

ഹരിപ്പാട്............22

ചേർത്തല.........31

തുറവൂർ............27

മങ്കൊമ്പ്...........10

വെളിയനാട്.....10

തലവടി..............17

ചെങ്ങന്നൂർ......30

കായംകുളം.......42

മാവേലിക്കര....30

പാഠപുസ്തകവിതരണം

ഒന്നാംവാല്യം (വിതരണം ചെയ്തത്)..........1484565

രണ്ടാം വാല്യം ( ഇതുവരെ വിതരണം ചെയ്തത്)............660490

,

ഇത്തവണ കൃത്യമായാണ്പുസ്തകവിതരണം നടത്തുന്നത്. രണ്ടാംവാല്യത്തിന്റെ വിതരണം ഉടൻ പൂർത്തീകരിക്കും. ഹബിൽ നിന്നുള്ള പുസ്തകംസൊസൈറ്റി വഴിയാണ് വിതരണം നടത്തുന്നത്. ഇതിനുള്ള സ്‌കൂളുൾ ബസുകൾ ക്രമീകരിച്ചിട്ടുണ്ട്.

ജില്ലാ വിദ്യാഭ്യാസ വകുപ്പ് അധികൃതർ