
ആലപ്പുഴ : നഗരസഭ ഹൗസിംഗ് കോളനി വാർഡിൽ സ്ഥാപിച്ച വാട്ടർ കിയോസ്‌കിന്റെ ഉദ്ഘാടനം ചെയർമാൻ ഇല്ലിക്കൽ കുഞ്ഞുമോൻ നിർവഹിച്ചു. വൈസ് ചെയർപേഴ്‌സൺ സി .ജ്യോതിമോൾ അദ്ധ്യക്ഷത വഹിച്ചു. സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമരായ ബഷീർ കോയാപറമ്പിൽ, അഡ്വ. എ.എ.റസാഖ്. അഡ്വ. ജി.മനോജ് കുമാർ , കൗൺസിലർ സജേഷ് ചാക്കുപറമ്പിൽ തുടങ്ങിയവർ പങ്കെടുത്തു.