ആലപ്പുഴ: ജില്ലയിലെ എല്ലാ വ്യാപാരസ്ഥാപനങ്ങളും രാത്രി 9 മണി വരെ തുറന്ന് പ്രവർത്തിപ്പിക്കാൻ വ്യാപാരി വ്യവസായി ഏകോപന സമിതി ഭാരവാഹികൾ ജില്ലാ പൊലീസ് മേധാവിയുമായി നടത്തിയ ചർച്ചയിൽ തീരുമാനമായി. ചർച്ചയിൽ ജില്ലാ ഭാരവാഹികളായ ജനറൽ സെക്രട്ടറി സബിൽരാജ്, വൈസ് പ്രസിഡന്റ് ആർ.സുഭാഷ് ,ചെയർമാൻ ടിപ്‌ടോപ് ജലീൽ എന്നിവർ പങ്കെടുത്തു.