ആലപ്പുഴ : 20 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ വാർഷിക പദ്ധതി ഭേദഗതിക്ക് ജില്ല ആസൂത്രണ സമിതി അംഗീകാരം നൽകി. ഓൺലൈനായി നടന്ന ആസൂത്രണ സമിതിയോഗത്തിൽ ജില്ല പഞ്ചായത്ത് പ്രസിഡന്റ് ജി .വേണുഗോപാൽ അധ്യക്ഷത വഹിച്ചു. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ ഏറ്റെടുത്തു നടപ്പാക്കുന്ന 'ടേക്ക് ബ്രേക്ക് പദ്ധതി ' വേഗത്തിലാക്കാൻ ജില്ലാ കലക്ടർ എ. അലക്സാണ്ടർ നിർദ്ദേശിച്ചു.ചെറുതന, മുഹമ്മ, ചുനക്കര, ആറാട്ടുപുഴ മാവേലിക്കര തെക്കേക്കര, ചെട്ടികുളങ്ങര, കാവാലം, തഴക്കര, ആര്യാട്, കുമാരപുരം, ദേവികുളങ്ങര, മുതുകുളം ,തകഴി, ചമ്പക്കുളം, മാരാരിക്കുളം വടക്ക്, അരൂക്കുറ്റി, കൃഷ്ണപുരം പഞ്ചായത്തുകൾ, പട്ടണക്കാട് ബ്ലോക്ക് പഞ്ചായത്ത്, ആലപ്പുഴ നഗരസഭ, ജില്ലാപഞ്ചായത്ത് എന്നിവർ വാർഷിക പദ്ധതി ഭേദഗതിയിൽ അംഗീകാരം നേടി.
41 പഞ്ചായത്തുകളിൽ നിന്നായി 47 ടേക്ക് എ ബ്രേക്ക് പദ്ധതികളാണ് ഉള്ളത്. ഇതിൽ 17 പദ്ധതികൾക്ക് സാങ്കേതിക അനുമതി ലഭിച്ചിട്ടുണ്ട്. ഈ പദ്ധതികളുടെ ടെൻഡർ നടപടികൾ സ്വീകരിക്കുവാനും കളക്ടർ നിർദ്ദേശം നൽകി.
പഞ്ചായത്തുകളും അംഗീകാരം നൽകിയ പദ്ധതികളും
കുമാരപുരം(3),ദേവികുളങ്ങര (10), മുതുകുളം ( 5), തകഴി (3), ജില്ലാ പഞ്ചായത്ത് (3), മാരാരിക്കുളം (4), അരൂക്കുറ്റി( ഒന്ന്), മുഹമ്മ (6), ചെറുതന ( 3), ആറാട്ടുപുഴ (4), മാവേലിക്കര തെക്കേക്കര ( 2), ചെട്ടികുളങ്ങര ( 2), കാവാലം (5), ആര്യാട് ( 3) .