ആലപ്പുഴ:മികച്ച വസ്ത്രാലങ്കാര കലാകാരനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാര ജേതാവ് അശോകനെ ആലപ്പുഴയെ ജില്ലാപഞ്ചായത്തിന്റെ നേതൃത്വത്തിൽ ആദരിച്ചു. പ്രസിഡന്റ് ജി .വേണുഗോപാൽ പൊന്നാട അണിയിച്ചു.
വൈസ് പ്രസിഡന്റ് മണി വിശ്വനാഥ്, സെക്രട്ടറി കെ .ആർ .ദേവദാസ്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ. ടി. മാത്യു എന്നിവർ പങ്കെടുത്തു.