ആലപ്പുഴ : വിജ്ഞാനപ്രദായിനി ഗ്രന്ഥശാലയുടെ 76-ാമത് വാർഷികാഘോഷങ്ങൾക്ക് ഒാൺലൈനിലൂടെ തുടക്കമായി. ഗ്രന്ഥശാല പ്രസിഡന്റ്‌ ബാലൻ സി. നായർ പതാക ഉയർത്തി. സെക്രട്ടറി എസ്.രാധാകൃഷ്ണൻ സന്ദേശം വായിച്ചു. തുടർന്ന് വിചാരവേദിയുടെ ആഭിമുഖ്യത്തിൽ ജനാധിപത്യവും മാധ്യമ സ്വാതന്ത്ര്യവും എന്ന വിഷയത്തിൽ വെബിനാർ സംഘടിപ്പിച്ചു. എ.എൻ. പുരം ശിവകുമാർ വിഷയാവതരണം നടത്തി. ലൈബ്രറി കൗൺസിൽ പ്രസിഡന്റ്‌ അലിയാർ എം. മാക്കിയിൽ അധ്യക്ഷനായി. പി. വിശ്വനാഥ് സ്വാഗതവും ഹരികുമാർ, ചിന്നൂസ് നന്ദിയും പറഞ്ഞു. രണ്ടാം ദിവസം നടന്ന കഥയരങ്ങ് പുരുഷോത്തമൻ പിള്ള ഉദ്ഘാടനം ചെയ്തു. ഏഴ് കഥാകൃത്തുകൾ തങ്ങളുടെ ചെറുകഥകൾ അവതരിപ്പിച്ചു. കവിതാസായാഹ്നം വയലാർ ഗോപാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. യുട്യൂബ് ചാനൽ : https://www.youtube.com/channel/UCB6QlNH7Y2c-My2GnbH_pPA