മാവേലിക്കര: കേരള എൻ.ജി.ഒ അസോസിയേഷൻ 47ാമത് സ്ഥാപകദിനം മാവേലിക്കര താലൂക്ക് കമ്മി​റ്റിയുടെ ആഭിമുഖ്യത്തിൽ ആചരിച്ചു. ബ്രാഞ്ച് സെക്രട്ടറി ജോൺ പൗലോസ് പതാക ഉയർത്തി. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങളായ ബി.വിജയകുമാർ, വൈ.ഷാജി, സംസ്ഥാന കമ്മി​റ്റി അംഗം ആർ.രാജേഷ് കുറുപ്പ്, ജില്ലാ വൈസ് പ്രസിഡന്റ് എസ്.പ്രദീപ്കുമാർ, അജിത്കുമാർ, ഷംല തുടങ്ങിയവർ സംസാരിച്ചു.