മാവേലിക്കര: വാളയാർ കൊലപാതകത്തിൽ പുനരന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് ദളിത് കോൺഗ്രസ് മാവേലിക്കര ബ്ലോക്ക് കമ്മി​റ്റി മാവേലിക്കര മുൻസിപ്പാലിറ്റി വളപ്പിലെ ഗാന്ധി പ്രതിമയ്ക്ക് മുന്നിൽ ധർണ നടത്തി. ഡി.സി.സി വൈസ് പ്രസിഡന്റ് അഡ്വ.കെ.ആർ.മുരളീധരൻ ഉദ്ഘാടനം ചെയ്തു. ദളിത് കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് പി.രാമചന്ദ്രൻ അദ്ധ്യക്ഷനായി. ഡി.സി.സി വൈസ് പ്രസിഡന്റ് കല്ലുമല രാജൻ, പ്രസന്ന ബാബു, സൂര്യ വിജയകുമാർ, പ്രിൻസ്, രമേശ് ഉപ്പാൻസ് തുടങ്ങിയവർ പങ്കെടുത്തു.