മാവേലിക്കര: ഐ.എച്ച്.ആർ.ഡി കോളേജ് ഓഫ് അപ്ലൈഡ് സയൻസിലെ അക്കാദമിക് ബ്ലോക്കിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ വീഡിയോ കോൺഫറൻസിംഗിലൂടെ നിർവ്വഹിച്ചു. ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ.കെ.ടി.ജലീൽ അദ്യക്ഷനായി. ആർ.രാജേഷ് എം.എൽ.എയുടെ ആസ്തി വികസന ഫണ്ട് ഉപയോഗിച്ചാണ് ബ്ലോക്കിന്റെ പണി പൂർത്തീകരിച്ചത്. ആർ.രാജേഷ് എം.എൽ.എ അക്കാദമിക് ബ്ലോക്കിന്റെ ശിലാഫലകം അനാച്ഛാദനം ചെയ്തു. കോളേജ് പ്രിൻസിപ്പൽ ലൈല ജാസ്മിൻ, പി.ടി.എ പ്രസിഡന്റ് ലിബുകുമാർ, പി.ഡബ്ല്യൂ.ഡി അസിസ്റ്റന്റ് എൻജിനീയർ ലക്ഷ്മി.എസ്.ചന്ദ്ര, കോളേജ് എച്ച്.ഒ.ഡിമാരായ സതീഷ് വർഗീസ്, റെജിമോൻ.വി.ആർ, പ്രദീപ്.ജി എന്നിവർ സംസാരിച്ചു.