photo1

 മുതുകാട്ടുകരയിലെ ഫിറ്റ്നസ് പരിശോധനാ കേന്ദ്രം ഏറെ പ്രയോജനകരം

ചാരുംമൂട് : മാവേലിക്കര സബ് ആർ ടി ഓഫീസിന്റെ പരിധിയിലെ ട്രാൻസ്‌പോർട്ട് വാഹനങ്ങളുടെ ഫിറ്റ്നസ് പരിശോധന നൂറനാട്ട് പുനരാരംഭിച്ചത് നൂറുകണക്കിന് വാഹന ഉടമകൾക്ക് ആശ്വാസമാകുന്നു. നൂറനാട് പാറ ജംഗ്ഷന് വടക്ക് മുതുകാട്ടുകര ക്ഷേത്രത്തിന് സമീപമാണ് പുതിയ ഫിറ്റ്നസ് പരിശോധനാ സംവിധാനം . മുമ്പ് മാവേലിക്കര സബ് ആർ.ടി ഓഫീസിൽ മാത്രമായിരുന്നു വാഹനങ്ങളുടെ ഫിറ്റ്നസ് പരിശോധന നടന്നിരുന്നത്. ഈ മാസം 22ാം തീയതി മുതലാണ് നൂറനാട്ട് ഫിറ്റ്നസ് പരിശോധന പുനരാരംഭിച്ചത്.

വള്ളികുന്നം,താമരക്കുളം,ചുനക്കര,പാലമേൽ,നൂറനാട് പഞ്ചായത്തുകളിലെ വാഹന ഉടമകൾ ഫിറ്റ്നസ് ടെസ്റ്റിനു വേണ്ടി മാവേലിക്കര വരെ പോകാതിരിക്കാൻ, ഏറ്റവും സമീപ പ്രദേശത്തായി ഇതിനുള്ള സൗകര്യം ഒരുക്കണമെന്ന മാവേലിക്കര ജോയിന്റ് ആർ.ടി.ഒ. എം ജി മനോജിന്റെ തീരുമാനത്തെത്തുടർന്ന് കഴിഞ്ഞ മാർച്ചിൽ നൂറനാട്ട് ഫിറ്റ്നസ് പരിശോധനക്ക് തുടക്കമിട്ടെങ്കിലും കോവിഡ് വ്യാപനവും അതിനെ തുടർന്നുള്ള ലോക്ക് ഡൗണും കാരണം നിന്നുപോയി. എല്ലാ വ്യാഴാഴ്ചയും രാവിലെ 10 മുതലാണ് പരിശോധന.

മാവേലിക്കരയുടെ തെക്കുകിഴക്കൻ പ്രദേശങ്ങളിൽപ്പെട്ട ആദിക്കാട്ടുകുളങ്ങര, പണയിൽ, താമരക്കുളം, വള്ളികുന്നം എന്നിവടങ്ങളിൽ നിന്നും ഓട്ടോറിക്ഷ, ടെമ്പോ ഉൾപ്പടെയുള്ള വാഹനങ്ങൾ ടെസ്റ്റിനായി കൊണ്ടു വരുമ്പോൾ 25 കിലോമീറ്റർ മേൽ ഓടേണ്ടി വരും. ആ ദിവസത്തെ ഓട്ടവും നഷ്ടപ്പെടും. ഇ

തിനു പരിഹാരമായാണ് മുതുകാട്ടുകരയിൽ ഫിറ്റ്നസ് പരിശോധന ആരംഭിച്ചത്

എം.ജി.മനോജ്

മാവേലിക്കര ജോയിന്റ് ആർ.ടി.ഒ


നൂറനാട് മുതുകാട്ടുകര ക്ഷേത്ര മൈതാനത്ത് ആരംഭിച്ച മോട്ടോർ വകുപ്പിന്റെ ഫിറ്റ്നസ് പരിശോധനാ സംവിധാനം കിഴക്കൻ മേഖലയിലെ ഓട്ടോ , ടാക്സി തൊഴിലാളികൾക്ക് വളരെയധികം പ്രയോജനകരമാണ്.

ശാന്തജ കുറുപ്പ്
ബി.എം.എസ് നൂറനാട് മേഖല പ്രസിഡന്റ്