ആലപ്പുഴ: നെല്ല് സംഭരണത്തിൽ സർക്കാർ കാണിക്കുന്ന കുറ്റകരമായ അനാസ്ഥമൂലം കൃഷിക്കാർക്ക് ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾ നേരിൽ ബോദ്ധ്യപ്പെടാൻ കൃഷി മന്ത്രി കുട്ടനാടൻ പാടശേഖരങ്ങൾ സന്ദർശിക്കണമെന്ന് നെൽ--നാളികേര കർഷക ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് ബേബി പാറക്കാടൻ ആവശ്യപ്പെട്ടു.
അടിയന്തരമായി സിവിൽ സപ്ലൈസ് കോർപ്പറേഷനെ നെല്ല് സംഭരണ ചുമതല ഏല്പിച്ച് പ്രശ്‌നപരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് ഇന്ന് മങ്കൊമ്പ് പാഡി മാർക്കറ്റിംഗ് ഓഫീസ് പടിക്കൽ ധർണ നടത്തും.സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് ആന്റണി കരിപ്പാശേരി അദ്ധ്യക്ഷത വഹിക്കും.