photo

ചാരുംമൂട്: ഭാരതീയ മസ്ദൂർ സംഘം നൂറനാട് മേഖല സമ്മേളനം കാവുമ്പാട് എൻ.എസ്.എസ് കരയോഗ മന്ദിരത്തിൽ നടന്നു. നൂറനാട് മേഖലാ പ്രസിഡന്റ് ശാന്തജ കുറുപ്പിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം ജില്ലാ പ്രസിഡന്റ് ടി.പി. വിജയൻ ഉദ്ഘാടനം ചെയ്തു. ജോയിന്റ് സെക്രട്ടറി റ്റി.സി.സുനിൽകുമാർ, ട്രഷറർ പി.ശ്രീകുമാർ,മേഖലാ സെക്രട്ടറി എസ് ജയൻ തുടങ്ങിയവർ സംസാരിച്ചു.ഭാരവാഹികൾ: ശാന്തജ കുറുപ്പ് (പ്രസിഡന്റ്) എസ്.ജയൻ(വൈസ് പ്രസിഡന്റ്),അരുൺരാജ് ചുനക്കര (സെക്രട്ടറി),ജയ, രശ്മിഅനിൽകുമാർ, സന്തോഷ് കുമാർ, പ്രദീപ് കുമാർ (ജോയിന്റ് സെക്രട്ടറിമാർ), ബിജുകുമാർ (ട്രഷറർ), ശ്രീനിവാസൻ, മുരളീധരൻപിള്ള കുളങ്ങരവീട്ടിൽ, പ്രദീപ് ആചാരി, ഉദയൻ (കമ്മിറ്റി അംഗങ്ങൾ).