മാവേലിക്കര- കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ കർഷക വിരുദ്ധ നിലപാടുകളിൽ പ്രതിഷേധിച്ച് ദേശീയ കർഷക തൊഴിലാളി ഫെഡറേഷൻ മാവേലിക്കര ഈസ്റ്റ് മണ്ഡലം കമ്മറ്റി പ്രതിഷേധ യോഗം നടത്തി. ഡി.സി.സി ജനറൽ സെക്രട്ടറി നൈനാൻ.സി കുറ്റിശ്ശേരിൽ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് പി.രാമചന്ദ്രൻ അദ്ധ്യക്ഷനായി. കർഷക തൊഴിലാളി ഫെഡറേഷൻ നിയോജക മണ്ഡലം പ്രസിഡന്റ് എൻ.മോഹൻദാസ് മുഖ്യപ്രഭാഷണം നടത്തി.