
പൂച്ചാക്കൽ: പള്ളിപ്പുറം മെഗാ ഫുഡ് പാർക്കിൽ നിന്ന് കൈതപ്പുഴ കായലിലേക്ക് മാലിന്യം ഒഴുക്കാനുള്ള നീക്കത്തിനെതിരെ ബി.ജെ.പി പള്ളിപ്പുറം പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പഞ്ചായത്ത് ഓഫീസിനു മുമ്പിൽ നടത്തിയ ധർണ്ണ ജില്ലാ പ്രസിഡന്റ് എം.വി. ഗോപകുമാർ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് വിജീഷ് അദ്ധ്യക്ഷനായി. അരൂർ നിയോജകമണ്ഡലം പ്രസിഡന്റ് തിരുനെല്ലൂർ ബൈജു, ജില്ലാ വൈസ് പ്രസിഡന്റ് അഡ്വ.പി.കെ. ബിനോയ്, കർഷമോർച്ച സംസ്ഥാന വൈസ് പ്രസിഡന്റ് എം.വി. രാമചന്ദ്രൻ, സജിമോൾ മഹേഷ്, അഡ്വ:ബി. ബാലാനന്ദ്, സി.ആർ. രാജേഷ്, പി.കെ. ഗോപിദാസ്, കെ.ആർ. രാജേഷ് എന്നിവർ നേതൃത്വം നൽകി.