
പൂച്ചാക്കൽ: സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി ചേന്നം പള്ളിപ്പുറം പഞ്ചായത്തിലെ എല്ലാ വാർഡിലും 25 സെന്റ് സ്ഥലത്ത് 1000 പച്ചമുളക് ചെടി വീതം കൃഷിചെയ്യുന്ന പദ്ധതി പ്രസിഡന്റ് പി.ആർ.ഹരിക്കുട്ടൻ ഉദ്ഘാടനം ചെയ്തു. ദേശീയഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. ചടങ്ങിൽ വൈസ് പ്രസിഡന്റ് മിനിമോൾ സുരേന്ദ്രൻ, സെക്രട്ടറി ഗീതാകുമാരി, കൃഷി ഓഫീസർ, ആശ.എസ്. നായർ, കൃഷി അസി.സുരേഷ് തുടങ്ങിയവർ പങ്കെടുത്തു.