
മാന്നാർ: പാവുക്കര പുലയർ കരയോഗത്തിന്റെ നേതൃത്വത്തിൽ എസ്.എസ്.എൽ.സി,പ്ളസ് ടു പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ അനുമോദിച്ചു. അഭിഭാഷകയായി എൻറോൾ ചെയ്ത സ്ഹരിത മോഹൻ, ഹിന്ദി സാഹിത്യത്തിൽ പിഎച്ച്.ഡി
നേടിയ ശിൽപ ശിവൻ എന്നിവരെയും ആദരിച്ചു. വിരുപ്പിൽ ഭദ്രകാളി ദേവീക്ഷേത്രാങ്കണത്തിൽ നടന്ന ചടങ്ങ് മാന്നാർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് പ്രമോദ് കണ്ണാടിശ്ശേരി ഉദ്ഘാടനം ചെയ്യ്തു. മുതിർന്ന അംഗം സദാശിവൻ വിദ്യാർത്ഥികളെ ആദരിച്ചു.കരയോഗം പ്രസിഡന്റ് കെ.കെ ബാലകൃഷ്ണൻ അദ്ധ്യക്ഷനായി.പഞ്ചായത്തംഗങ്ങളായ ചാക്കോ കയ്യത്ര, പ്രകാശ് എം പി, മാന്നാർ അബ്ദുൾ ലത്തീഫ്,കരയോഗം വൈസ് പ്രസിഡൻറ് സുജീഷ്, സെക്രട്ടറി ദീപു കണ്ണംപിടവത്ത്, ജോയിൻ്റ് സെക്രട്ടറി മഹേന്ദ്രലാൽ കമ്മറ്റിയംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.