
തുറവൂർ: പുത്തൻ ചന്ത ശ്രീനാരായണ ഗുരുദേവ ക്ഷേത്രത്തിൽ നടന്ന വിദ്യാരംഭ ചടങ്ങ് ഭക്തിനിർഭരമായി. എസ്.എൻ.ഡി.പി.യോഗം ചേർത്തല യൂണിയൻ സെക്രട്ടറി വി .എൻ. ബാബു കുരുന്നിന് നാവിൽ ആദ്യാക്ഷരം കുറിച്ചു ചടങ്ങ് ഉദ്ഘാടനം ചെയ്തു. എസ്.എൻ.ഡി.പി.യോഗം ഭാരതവിലാസം 765ാം നമ്പർ ശാഖാ പ്രസിഡന്റ് ഷിബുലാൽ, സെക്രട്ടറി റെജി പുത്തൻ ചന്ത, സൈബർ സേന യൂണിയൻ വൈസ് ചെയർമാൻ പി.പത്മകുമാർ, മാനേജിങ്ങ് കമ്മറ്റിയംഗങ്ങളായ ദേവദാസ് , രാജീവ് ,സുവർണ്ണൻ, പ്രസന്നൻ, യൂത്ത്മൂവ്മെന്റ് സെക്രട്ടറി സതീശൻ തുടങ്ങിയവർ പങ്കെടുത്തു