postoffice

മാന്നാർ: കേന്ദ്ര ഗവൺമെന്റ് പാസാക്കിയ കർഷകവിരുദ്ധ നിയമം നടപ്പിലാക്കരുതെന്ന് ആവശ്യപ്പെട്ട് കേരള കോൺഗ്രസ് (എം. ജോസ് വിഭാഗം) മാന്നാർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മാന്നാർ പോസ്‌റ്റ് ഓഫീസ് പടിക്കൽ ധർണ നടത്തി. ജില്ലാ സെക്രട്ടറി രാജു താമരവേലിൽ ഉദ്ഘാടനം ചെയ്തു. സെലീന നൗഷാദ്, മാന്നാർ സോളമൻ, ആർ. മുരുകൻ, അശ്വിൻ അരികുപുറം, വിൽസൺ, ബാബു നെപ്പോളിയൻ, മോൻസി അരികുപുറം, മുഹമ്മദ് ഇർഷാദ് തുടങ്ങിയവർ സംസാരി​ച്ചു.