ഹരിപ്പാട്: തൃക്കുന്നപ്പുഴ പതിയാങ്കര പള്ളിമുക്കിന് പടിഞ്ഞാറുവശത്ത് കടൽ തീരത്ത് വൃദ്ധന്റെ മൃതദേഹം കണ്ടെത്തി.ആളെ തിരിച്ചറിഞ്ഞിട്ടില്ല.തീരത്തെ പാറകൾക്കിടയിൽ കുടുങ്ങിയ നിലയിലായിരുന്നു മൃതദേഹം. 70 വയസ് പ്രായം തോന്നിക്കും. 160 സെൻ്റീമീറ്റർ ഉയരം. ഇരുനിറം. ശരീരത്തിൽ വെളുത്ത പാടുകളുണ്ട്. കയ്യിൽ സ്വർണ്ണ നിറത്തിലുള്ള മോതിരം ധരിച്ചിട്ടുണ്ട്. തോട്ടപ്പള്ളി കോസ്റ്റൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മൃതദേഹം ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.