ഹരിപ്പാട്: പല്ലന മഹാകവി കുമാരനാശാൻ സ്മാരക സമിതി സംഘടിപ്പിക്കുന്ന പ്രഭാഷണ പരമ്പരയുടെ ഭാഗമായി പ്രൊ. എം. എൻ കാരശ്ശേരി ' ആശാന്റ സ്ത്രീസങ്കല്പം ' എന്ന വിഷയത്തിൽ സംസാരിക്കും. ഇന്ന് വൈകിട്ട് 5 ന് നടക്കുന്ന പ്രഭാഷണ പരമ്പരയുടെ സൂം ലിങ്ക് താല്പര്യമുള്ളവർക്ക് ലഭ്യമാക്കുമെന്ന് സമിതിസെക്രട്ടറി പ്രൊഫ.കെ.ഖാൻ അറിയിച്ചു.