ഹരിപ്പാട്: കിസാൻ സഭ ദേശീയ പ്രസിഡന്റും കൃഷിവകുപ്പ് മന്ത്രിയുമായിരുന്ന വി.വി രാഘവന്റെ പതിനാറാം ചരമവാർഷിക ദിനത്തിൽ കിസാൻ സഭയുടെ നേത്യത്വത്തിൽ കൃഷിഭവനുകൾക്ക് മുന്നിൽ അനുസ്മരണം സംഘടിപ്പിച്ചു. കുമാരപുരത്ത് മണ്ഡലം പ്രസിഡന്റ് ഇ.ബി വേണുഗോപാൽ ഉദ്ഘാടനം ചെയ്തു. കെ.രതീശൻ പിള്ള അദ്ധ്യക്ഷനായി. സി.പി.ഐ മണ്ഡലം കമ്മറ്റി അംഗം ഒ.എ.ഗഫൂർ, ബിജോ ബാബു, അഭിലാഷ് എന്നിവർ സംസാരിച്ചു. ചെറുതനയിൽ മണ്ഡലം സെക്രട്ടറി ടി.കെ അനിരുദ്ധൻ ഉദ്ഘാടനം ചെയ്തു. പാത്തോടി സോമൻ അദ്ധ്യക്ഷത വഹിച്ചു. ഹരിപ്പാട് കെ.ആർ മുരളീധരൻ നായർ ഉദ്ഘാടനം ചെയ്തു. കെ.കൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. ചങ്ങാലിയിൽ ഹരിദാസൻ ഉദ്ഘാടനം ചെയ്തു. ആശാ കുമാർ അധ്യക്ഷത വഹിച്ചു. കാർത്തികപ്പള്ളിയിൽ വി.എം പ്രമോദ് ഉദ്ഘാടനം ചെയ്തു. സുഭാഷ് പിള്ളക്കടവ് അദ്ധ്യക്ഷത വഹിച്ചു. ചേപ്പാട് ടി.ആർ രഘുനാഥപിള്ള ഉദ്ഘാടനം ചെയ്തു. കരുവാറ്റയിൽ മുരളീകുമാർ ഉദ്ഘാടനം ചെയ്തു.
സുരേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു.