yte

ഹരിപ്പാട്: കരുവാറ്റാ ശ്രീനാരായണ ധർമ്മ സേവാസംഘം ഗുരുമന്ദിരത്തിലെ 53ാമത് പ്രതിഷ്ഠാ വാർഷികവും ശാരദാ മഠത്തിന്റെ 34–ാമത് വാർഷികവും ആഘോഷിച്ചു. ഗണപതി ഹോമത്തിനും വിശേഷാൽ ഗുരുപൂജയ്ക്കും ശേഷം സംഘം പ്രസിഡന്റ് ദിനു വാലുപറമ്പിൽ പതാക ഉയർത്തി. ഭാഗവത പാരായണം പ്രാർത്ഥന , ദീപാരാധന, പ്രാർത്ഥന എന്നിവ നടന്നു. ചേർത്തല നീലിമംഗലം ശശിധരൻ തന്ത്രിയുടെ മുഖ്യ കാർമികത്വത്തിൽ സുകുമാരൻ ശാന്തിയുടെ സാനിദ്ധ്യത്തിലാണ് ചടങ്ങുകൾ നടന്നത്. സെക്രട്ടറി ബി.കുഞ്ഞുമോൻ, വൈസ് പ്രസിഡന്റ് റ്റി.മോഹൻകുമാർ, ജോയിന്റ് സെക്രട്ടറി എ.സുനിൽകുമാർ, ട്രഷറർ കെ.ആർ രാജൻ, ഭരണ സമിതി അംഗങ്ങളായ യതീന്ദ്രദാസ്, യു.മുരളീധരൻ, ബി.അശോകൻ, വിനോദ് ബാബു, ഗോകുൽ ജി ദാസ്, ഷാജി തനതകണ്ടം, ദേവദത്തൻ, ലേഖമനോജ്, പ്രസന്ന ദേവരാജൻ, അംബിക രവീന്ദ്രൻ, ഉപദേശക സമിതി അംഗങ്ങളായ പി.എം.ഭാർഗവൻ, ഭാൻസിലാൽ മോഹൻ, ഗോപിനാഥൻ, സുരേഷ്, ആർ.എസ്. രാജൻ ആഡിറ്റ് കമ്മിറ്റി അംഗങ്ങളായ മംഗളൻ, സന്തോഷ് കുമാർ, സനൽ വിനോദ് തുടങ്ങിയവർ പങ്കെടുത്തു.