
കായംകുളം: കഴിഞ്ഞ 60 വർഷക്കാലമായി കേരളത്തിൽ ഭഗവത് ഗീതയുടെ പ്രചാരകനായി പ്രവർത്തിച്ചുവരുന്ന ചേപ്പാട് പേരാത്തമ്പള്ളിൽ കെ. ദാമോദര കൈമളിനെ കെ. പി. സി. സി വിചാർവിഭാഗ് നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ആദരിച്ചു. ഏവൂർ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിൽ ഗീതായജ്ഞ സമിതിയുടെ ആഭിമുഖ്യത്തിൽ നടന്നു വരുന്ന ഗീതാക്ലാസ്സ് അദ്ദേഹമായിരുന്നു നയിച്ചിരുന്നത്.
പ്രസിഡന്റ് എൻ. രാജ്‌നാഥ് പൊന്നാട അണിയിച്ചു. ജില്ലാ ജനറൽ സെക്രട്ടറി ഡോ. പി. രാജേന്ദ്രൻ നായർ ഉപഹാരം സമർപ്പിച്ചു. കലാമണ്ഡലം കൃഷ്ണപ്രസാദ്, ആർ. രാജേഷ് കുമാർ എന്നിവർ പങ്കെടുത്തു.