ആലപ്പുഴ: കഞ്ഞിപ്പാടം വട്ടപ്പായിത്തറ കടവ് പാടശേഖരത്തിന്റെ വടക്കേ ബണ്ട് നിർമ്മാണം ഉടൻ പൂർത്തിയാക്കുമെന്ന് മന്ത്രി ജി.സുധാകരൻ അറിയിച്ചു. ആകെ 345 മീറ്റർ ദൂരം കല്ലുകെട്ടി സംരക്ഷിക്കുന്നതിന് വേണ്ടിയാണ് കത്ത് നല്‍കിയിരുന്നത്. എന്നാൽ ഡിസാസ്റ്റർ ഫണ്ടിൽ വന്ന 9,80,000 രൂപ ഇറിഗേഷൻ വകുപ്പ് കല്ലുകെട്ടുന്നതിന് ഈ പാടശേഖരത്തിന് അനുവ
ദിച്ചു. ഇത് ഉപയോഗിച്ച് 110 മീറ്ററാണ് ഇപ്പോൾ കല്ല് കെട്ടുന്നത്. ബാക്കി ഭാഗം കല്ലു കെട്ടുന്നതിനായി 19,80,000 രൂപ ആവശ്യമാണ്. ഈ തുക ഫ്‌ളഡ് ഡാമേജ് ഫണ്ടിൽ ഉൾപ്പെടുത്തി അടിയന്തരമായി പൂർത്തീകരിക്കുമെന്ന് ഇറിഗേഷൻ എക്‌സിക്യൂട്ടീവ് എൻജിനിയർ അറിയിച്ചിട്ടുണ്ട്.