ആലപ്പുഴ: ലോകത്തിനു മുന്നിൽ സംസ്ഥാനത്തെ നാണം കെടുത്താതെ മുഖ്യമന്ത്രി രാജിവെക്കണമെന്ന് ബി.ജെ.പി. ജില്ലാ പ്രസിഡന്റ് എം.വി.ഗോപകുമാർ ആവശ്യപ്പെട്ടു. പിണറായി വിജയൻ രാജിവയ്ക്കണമെന്നാവശ്യപ്പെട്ടു ബി.ജെ.പി. ജില്ലാ കമ്മിറ്റി നടത്തിയ കോലം കത്തിക്കൽ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ബി.ജെ.പി. ജില്ലാ സെൽ കോ ഓർഡിനേറ്റർ ജി.വിനോദ് കുമാർ അദ്ധ്യക്ഷത വഹിച്ചു. യുവമോർച്ച ജില്ലാ അദ്ധ്യക്ഷൻ അനീഷ് തിരുവമ്പാടി, സംസ്ഥാന കൗൺസിൽ അംഗം എ.ഡി.പ്രസാദ് എന്നിവർ സംസാരിച്ചു.