ആലപ്പുഴ : ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിനുള്ള വോട്ടർ പട്ടികയിൽ വ്യാപകമായ ക്രമക്കേടുള്ളതായി ഡി.സി.സി പ്രസിഡൻറ് എം ലിജു ആരോപിച്ചു. ആഗസ്റ്റ് 5ന് പ്രഖ്യാപിച്ച വോട്ടർ പട്ടികയിൽ ഉൾപ്പെട്ട 4000 വോട്ടർമാരെ ഒക്ടോബറിൽ പ്രഖ്യാപിച്ച പട്ടികയിൽ നിന്നും ഒഴിവാക്കിയതായും 10000ത്തിൽ അധികം ഇരട്ടവോട്ടുകൾ കണ്ടെത്തിയതായും രേഖകൾ സഹിതം സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന് ഡി.സി.സി പ്രസിഡൻറ് എം.ലിജു കെ.പി.സി.സി ജനറൽ സെക്രട്ടറി എം.മുരളി എന്നിവർ പരാതി നൽകി.