കായംകുളം: ദേവികുളങ്ങര ഗ്രാമ പഞ്ചായത്തിൽ ജലജീവൻ പദ്ധതി പ്രകാരം ആദ്യ കുടിവെള്ള കണക്ഷൻ ഗ്രാമ പഞ്ചായത്ത് ഒന്നാം വാർഡിൽ നൽകി. യു. പ്രതിഭ എം.എൽ.എ ഉദ്ഘാടനം ചെയ്തു.

ദേവികുളങ്ങര പഞ്ചായത്ത് പ്രസിഡന്റ് ഇ ശ്രീദേവി അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് അംഗം ശ്രീലതാതമ്പി വാട്ടർ അതോറിറ്റി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ ജയപ്രകാശ്, അസിസ്റ്റന്റ് എൻജിനിയർ രാജേഷ്, വാട്ടർ അതോറിറ്റി എംപ്ലോയീസ് യൂണിയൻ കായംകുളം ബ്രാഞ്ച് സെക്രട്ടറി എസ്. അനിൽകുമാർ എന്നിവർ പങ്കെടുത്തു.