മുതുകുളം :കണ്ടല്ലൂർ പഞ്ചായത്തിലെ മൃഗാശുപത്രി കെട്ടിടത്തിന്റെ ഉദ്ഘാടനം മന്ത്രി ജി.സുധാകരൻ നിർവഹിച്ചു സ്ത്രീ സൗഹൃദ വിശ്രമകേന്ദ്രം , പട്ടികജാതി വനിതാ തയ്യൽ പരിശീലന കേന്ദ്രം എന്നിവയും തുറന്നു .യു.പ്രതിഭ എം .എൽ .എ അദ്ധ്യക്ഷയായി .

പഞ്ചായത്ത് പ്രസിഡന്റ് എ .വി രഞ്ജിത്ത് സ്വാഗതം പറഞ്ഞു . കെ .എച്ച് ബാബുജാൻ ,ആർ.ഷൈനി ,എൻ .രാജഗോപാൽ ,സരള ശങ്കരനാരായണൻ ,കോലത്ത് ബാബു ,എ .ശോഭ ,ജെ.കോമള ,വൈ.രാജീവ് ,എം.ടി.സരസമ്മ തുടങ്ങിയവർ സംസാരിച്ചു