മുതുകുളം:മുതുകുളം ഗ്രാമപഞ്ചായത്തിൽ 75 വയസ്സ് കഴിഞ്ഞവർക്ക് ഉള്ള ഊന്നൽ വടി വിതരണം ഡി.സി.സി. ജനറൽ സെക്രട്ടറി മുഞ്ഞിനാട്ട് രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു . പഞ്ചായത്ത് മുൻ പ്രസിഡന്റ്‌ ബി.എസ്. സുജിത്ത് ലാൽ അധ്യക്ഷനായി. ചിറ്റക്കാട്ടു രവീന്ദ്രൻ, സുനിൽ മായിക്കൽ, വൈ.ഗീത,വി.ബാബുക്കുട്ടൻ, വിശ്വനാഥൻ നായർ, ചന്ദ്രശേഖര പണിക്കർ,ജ്യോതി സാബു, ശങ്കരനാരായണപിള്ള, സുധാകരൻ പാണശേരിൽ, വിജയൻ കറുത്തടത്ത്, ബിന്ദു പി. തുടങ്ങിയവർ സംസാരിച്ചു. ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റും വാർഡ് മെമ്പറുമായ ബി. എസ്.സുജിത്ത് ലാൽ ആണ് പദ്ധതി നടപ്പാക്കിയത്.