ചേർത്തല:മുന്നാക്ക വിഭാഗത്തിലെ സാമ്പത്തിക പിന്നാക്കാവസ്ഥയിലുള്ളവർക്ക് 10 ശതമാനം സംവരണം നൽകാനുള്ള സർക്കാർ നീക്കം സംവരണ തത്വങ്ങളുടെ നഗ്നമായ ലംഘനവും ഭരണഘടനാ വിരുദ്ധവുമാണെന്നും ജെ.എസ്.എസ് ജില്ലാ കമ്മിറ്റി അഭിപ്രായപ്പെട്ടു.സാമൂഹിക നീതിയുടെ കടയ്ക്കൽ കത്തിവെയ്ക്കുന്ന തീരുമാനം മൂലം പിന്നാക്ക വിഭാഗങ്ങൾക്ക് ലഭിച്ചുകൊണ്ടിരിക്കുന്ന സംവരണ ആനൂകൂല്യം നഷ്ടപ്പെടും.സർക്കാർ നടപടികൾക്കെതിരെ ഉയർന്ന് വരുന്ന ജനകീയ പ്രക്ഷോഭത്തിന് പിന്തുണ നൽകുവാനും സമരത്തിൽ പങ്കാളിയാകാനും തീരുമാനിച്ചു. ജില്ലാ പ്രസിഡന്റ് പി.രാജു അദ്ധ്യക്ഷത വഹിച്ചു.സെക്രട്ടറി വി.ഡി.രതീഷ് പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു.സംസ്ഥാന സെക്രട്ടറി ആർ.പൊന്നപ്പൻ രാഷ്ട്രീയ റിപ്പോർട്ട് അവതരിപ്പിച്ചു.പി.ആർ.പവിത്രൻ,യു.കെ.കൃഷ്ണൻ,എൻ.പികാശൻ,പി.സി.സന്തോഷ്,സജിമോൻ കുട്ടനാട്,എ.പി.വിജയരാജൻ,രാധാഭായി ജയചന്ദ്രൻ,ജമീല ബഷീർ,റെജി റാഫേൽ,എം.ജി.വാസവൻ,ആർ.അശോകൻ,കെ.പീതാംബരൻ എന്നിവർ സംസാരിച്ചു.