ambala

അമ്പലപ്പുഴ: തൊഴിലുറപ്പ് പദ്ധതിയിലെ മെറ്റീരിയൽ വർക്കിൽ ക്രമക്കേട് നടത്തിയെന്ന പരാതിയിൽ വിജിലൻസ് അന്വേഷണം നേരിടുന്ന പുന്നപ്ര വടക്ക് പഞ്ചായത്തിലെ ഉദ്യോഗസ്ഥർക്കെതിരെ നടപടി എടുക്കണമെന്നും അഴിമതിക്ക് കൂട്ടുനിന്ന പഞ്ചായത്ത്‌ പ്രസിഡന്റ്‌ രാജി വെയ്ക്കണമെന്നും ആവശ്യപ്പെട്ട് പഞ്ചായത്ത്‌ പടിക്കൽ കോൺഗ്രസ്‌ മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ നടത്തിവരുന്ന റിലേ ധർണ്ണയുടെ ഭാഗമായി പത്താം ദിവസത്തെ സമരം മഹിളാ കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ബിന്ദു ബൈജു ഉദ്‌ഘാടനം ചെയ്തു. കെ .എസ് .എസ്. പി .എ മണ്ഡലം പ്രസിഡന്റ്‌ ടി .ഡി .ബാബു അദ്ധ്യക്ഷത വഹിച്ചു. അമ്പലപ്പുഴ ബ്ലോക്ക് കോൺഗ്രസ്‌ കമ്മിറ്റി പ്രസിഡന്റ്‌ എസ്. പ്രഭുകുമാർ, കോൺഗ്രസ്‌ പറവൂർ മണ്ഡലം പ്രസിഡന്റുരായ പി .എം. ജോസി ,പി .സി .അനിൽ , ഡി .സി. സി അംഗം എൻ. ശിവദാസ് ,മേഴ്‌സി ജോസി, ബ്ലോക്ക്‌ കമ്മിറ്റി സെക്രട്ടറി സി, ആർ. ദിലീപ് , എസ് .ബി. ഗോപിനാഥൻ ,പി .ആർ .സുഗുണൻ യൂത്ത് കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ്‌ വിശാഖ് വിജയൻ എന്നിവർ പ്രസംഗിച്ചു.