മാവേലിക്കര: കേരള പ്രൈവറ്റ് മെഡിക്കൽ ടെക്‌നിഷ്യൻസ് അസോസിയേഷൻ മാവേലിക്കരയിൽ നിൽപ്പ് സമരം നടത്തി. സമരം കെ.പി.എൽ.ഒ.എഫ് ആലപ്പുഴ ജില്ലാ മുൻ സെക്രട്ടറി രാജീവ്കുമാർ ഉദ്‌ഘാടനം ചെയ്തു. കെ.എം.റ്റി.എ ജില്ലാ എക്സിക്യൂട്ടീവ് അംഗം കാർത്തികേയൻ അധ്യക്ഷനായി. കുട്ടൻ, പ്രീത, അമ്പിളി മധുസൂദനൻ, മഞ്ജു അനീഷ്, ശ്രീകല തുടങ്ങിയവർ പങ്കെടുത്തു.