മാവേലിക്കര- അന്യായമായി തടങ്കലിൽ വച്ചിരിക്കുന്ന ഫാ.സ്റ്റാൻ സ്വാമിയെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് കേരള കൗൺസിൽ ഓഫ് ചർച്ചസ് പ്രതിഷേധ യോഗം നടത്തി. കെ.സി.സി വൈസ് പ്രസിഡന്റ് അലക്സിയോസ് മാർ യൗസേബിയോസ് ഉദ്ഘാടനം ചെയ്തു. സെക്രട്ടറി പ്രകാശ് പി.തോമസ് അധ്യക്ഷനായി. കമ്യൂണിക്കേഷൻ കമ്മീഷൻ സംസ്ഥാന ചെയർമാൻ വർഗീസ് പോത്തൻ, ഓർത്തഡോക്സ് സഭ മാവേലിക്കര ഭദ്രാസന സെക്രട്ടറി ഫാ.ജോൺസ് ഈപ്പൻ, കെ.സി.സി വനിത കമ്മീഷൻ മേഖല അധ്യക്ഷ ജൂലി കെ.ജോൺ, യൂത്ത് കമ്മീഷൻ മേഖല കൺവീനർ നിഖിത് കെ.സഖറിയ, പാസ്റ്ററൽ കമ്മീഷൻ മേഖല കൺവീനർ ഫാ.സന്തോഷ് വി.ജോർജ് തുടങ്ങിയവർ സംസാരിച്ചു.