
പൂച്ചാക്കൽ: തൈക്കാട്ടുശേരിയിൽ 50 ലക്ഷം ചെലവഴിച്ച് പൂർത്തീകരിക്കുകയും ഉദ്ഘാടനം നടത്തുകയും ചെയ്ത ഗ്രാമപഞ്ചായത്ത് ഓഫീസ് നോക്കുകുത്തിയായെന്ന് ആരോപിച്ച് ബി.ജെ.പി തൈക്കാട്ടുശേരി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ നിൽപ്പ് സമരം നടത്തി. ഇപ്പോഴും വാടകക്കെട്ടിടത്തിൽ ഓഫീസ് പ്രവർത്തിപ്പിക്കേണ്ട ഗതികേടിനു കാരണം ഇടതുപക്ഷം നേതൃത്വം നൽകുന്ന ഗ്രാമ പഞ്ചായത്ത് ഭരണസമിതിയുടെ അനാസ്ഥയാണെന്ന് ബി.ജെ.പി. ആരോപിച്ചു. സംസ്ഥാന സമിതി അംഗം സി.മധുസൂദനൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് കമ്മിറ്റി പ്രസിഡൻ്റ് കെ.രാജേഷ് ഗ്രാമപഞ്ചായത്ത് മെമ്പർമാരായ വിമൽ രവീന്ദ്രൻ, എം.പി. സജീവ്, പഞ്ചായത്ത് കമ്മിറ്റി ജനറൽ സെക്രട്ടറി കെ.ആർ. മനോജ് ,എ.ആർ. രാജേഷ്, വിജയകുമാർ തുടങ്ങിയവർ നേതൃത്വം നൽകി.