മാവേലിക്കര: പത്തിച്ചിറ സെന്റ് ജോൺസ് ഓർത്തഡോക്സ് വലിയ പള്ളി വക മറ്റം സെന്റ് ജോൺസ് സൺഡേ സ്കൂളിൽ മോഷണം. സ്റ്റോർ റൂം കുത്തിപ്പൊളിച്ച് മൈക്ക് സിസ്റ്റം അപഹരിച്ചു. മാസങ്ങളായി തുറക്കാതിരുന്ന സൺഡേ സ്കൂൾ ഇന്നലെ തുറന്നപ്പോഴാണ് മൈക്ക് സെറ്റ് മോഷണം പോയതായി കണ്ടത്. സമീപത്തുള്ള പൊന്നോലയിൽ റോസമ്മ ജോർജിന്റെ വീട്ടിൽ നിന്നും സൈക്കിൾ, തേങ്ങ പൊതിക്കുന്ന പാര, ചാക്ക്, കയർ എന്നിവയും നഷ്ടപ്പെട്ടിട്ടുണ്ട്. വല്ല്യത്ത് വി.കെ.മത്തായിയുടെ സ്കൂട്ടറിന്റെ ബോക്സ് പൊളിച്ച് രേഖകളും അപഹരിച്ചു. പൊന്നോല വീട്ടിൽ നിന്നെടുത്ത പാര സൺഡേസ്കൂൾ കെട്ടിടത്തിനുള്ളിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കാണ്ടെത്തി.