മാവേലിക്കര : ചെട്ടികുളങ്ങര പഞ്ചായത്തിലെ ക്ഷേമ പെൻഷൻ പറ്റുന്ന വീടുകളിൽ നിർബന്ധിതമായി പാർട്ടി പത്രം അടിച്ചേൽപ്പിക്കുന്നതിൽ നിന്നും സി.പി.എം പിന്തിരിയണമെന്ന് ചെട്ടികുളങ്ങര നോർത്ത് മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റികൾ ആവശ്യപ്പെട്ടു. യോഗത്തിൽ ചെട്ടികുളങ്ങര നോർത്ത് മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റി പ്രസിഡന്റ് അനീഷ് കരിപ്പുഴ, സൗത്ത് മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റി പ്രസിഡന്റ് പി.സോമശേഖരൻ, ഡി.സി.സി ജനറൽ സെക്രട്ടറിമാരായ രാജൻ ചെങ്കള്ളിൽ, ജോൺ.കെ.മാത്യു, അലക്സ്‌ മാത്യു, ഗീത ഗോപാലകൃഷ്ണൻ, ഡി.സി.സി അംഗം ജി.മോഹൻദാസ്, അഡ്വ.വിശ്വനാഥൻ ചെട്ടിയാർ എന്നിവർ സംസാരിച്ചു