മാവേലിക്കര: ഐ.എൻ.ടി.യു.സി ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ 5ന് വൈകിട്ട് പ്രതിഷേധ സായാഹ്നം നടത്തും. തൊഴിൽ ഉറപ്പ് തൊഴിലാളികളുടെ തൊഴിൽ ദിനങ്ങൾ 200 ആക്കുക, ജില്ലയിലെ അടച്ചിട്ട വ്യവസായ സ്ഥാപനങ്ങൾ തുറന്ന് പ്രവർത്തിക്കുക, മത്സ്യമേഖലയെ തകർക്കുന്ന പുതിയ ഓർഡിനൻസ് റദ്ദ് ചെയ്യുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരമെന്ന് ജില്ലാ പ്രസിഡന്റ് ജി.ബൈജു അറിയിച്ചു.