samaram

ചാരുംമൂട് : വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കെ.പി.എം.ടി.എ യുടെ ആഭിമുഖ്യത്തിൽ നിൽപ് സമരം നടത്തി.

വ്യപാരി വ്യവസായി സമിതി ചാരുംമൂട് ഏരിയാ സെക്രട്ടറി എൻ. ചന്ദ്രൻ ഉദ്ഘാടനം ചെയ്തു.

കെ.പി.എൽ. ഒ.എഫ് താലൂക്ക് പ്രസിഡന്റ് എസ്.രാകേഷ് അധ്യക്ഷത വഹിച്ചു.സമിതി യൂണിറ്റ് പ്രസിഡന്റ് ബി.ഫഹദ്, സെക്രട്ടറി കെ.രാജൻ, എൻ. ജഗദീഷ് എന്നിവർ പ്രസംഗിച്ചു. ജാസ്മിൻ, സൂര്യ, മായ, ശ്യാമ, സുധ എന്നിവർ പങ്കെടുത്തു.