tv-r

അരൂർ: അരൂരിൽ കയർ റബർ ബാക്കിംഗ് യൂണിറ്റ് പ്രവർത്തനം തുടങ്ങി. എ.എം.ആരിഫ് എം.പി.ഉദ്ഘാടനം ചെയ്തു. ചന്തിരൂർ ശാന്തിഗിരി ആശ്രമത്തിന്റെ കീഴിലുള്ള കയർ കൂട്ടുകുടുംബം, ആലപ്പുഴ കയർ ക്ലസ്റ്റർ ഡവലപ്പ്മെൻറ് സൊസൈറ്റി എന്നിവയുടെ സംയുക്ത സംരംഭമാണിത്.സ്വാമി ജനനന്മ ജ്ഞാന തപസ്വി അദ്ധ്യക്ഷത വഹിച്ചു.ടി.സി. രംഗനാഥൻ, പി.എൻ.സുധീർ, വി.എ. ജോസഫ്, കെ.എം.ഇന്ദിര, പി.ജി.രവീന്ദ്രൻ, പുഷ്പരാജ, രജി പുരോഗതി എന്നിവർ സംസാരിച്ചു.