അരൂർ: കൃഷി ഓഫീസർ,കൃഷി അസിസ്റ്റന്റ് എന്നിവർക്ക് കഴിഞ്ഞ ദിവസം കൊവിഡ് സ്ഥിരീകരിച്ചതോടെ എഴുപുന്ന കൃഷിഭവൻ താല്ക്കാലികമായി അടച്ചു. ഓഫീസിലെ മറ്റ് 2 ജീവനക്കാർ ക്വാറൻറീനിലാണ് .എഴുപുന്ന പഞ്ചായത്തിൽ കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി 11 പേർക്കാണ് കൊവിഡ് ബാധിച്ചത്.