
ചേർത്തല:തണ്ണീർമുക്കം ഗ്രാമപഞ്ചായത്തിൽ കോഴി ഗ്രാമം പദ്ധതിക്ക് തുടക്കമായി.പഞ്ചായത്തിന്റെ കീഴിൽ മൃഗസംരക്ഷണവകുപ്പ് നടപ്പിലാക്കുന്ന പദ്ധതി പ്രകാരം 23 വാർഡുകളിൽ 600 ഗുണഭോക്താക്കൾക്കായി ആറായിരം കോഴിക്കുഞ്ഞുങ്ങളെയാണ് വിതരണം ചെയ്യുന്നത്. സുഭിക്ഷകേരളം പദ്ധതി പ്രകാരം പഞ്ചായത്ത് നടപ്പിലാക്കുന്ന പദ്ധതിയുടെ കോഴി വിതരണോദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ.പി.എസ് ജ്യോതിസ് നിർവഹിച്ചു.ഗ്രാമപഞ്ചായത്ത് അംഗം ടി.എസ്.ഷൈലേഷ് അദ്ധ്യക്ഷത വഹിച്ചു. ഡോ.സ്മിത വിത്സൺ ഗുണഭോക്താക്കൾക്കായി ക്ലാസ്സ് എടുത്തു. കോഴിവളർത്തൽ ഉപജീവനമാക്കുന്നവർക്ക് പഞ്ചായത്ത് തൊഴിലുറപ്പ് പദ്ധതിയിൽപ്പെടുത്തി കോഴിക്കൂട് നിർമ്മിച്ച് നൽകും.