അമ്പലപ്പുഴ: ആലപ്പുഴ മെഡിക്കൽ കോളേജാശുപത്രിയിൽ കൊവിഡ് ബാധിതർക്കായി ഐ.സി.യു വാർഡാരംഭിച്ചു. അഞ്ചാം വാർഡിൽ 60 കിടക്കകളോടെയാണ് വെന്റിലേറ്റർ സൗകര്യത്തോടെ ഐ.സി.യു വാർഡ് ആരംഭിച്ചത്.നിലവിൽ 1,2,3,4,5 ,11,12 വാർഡുകളാണ് കൊവിഡ് വാർഡാക്കി മാറ്റിയിരിക്കുന്നത്.ഇതിൽ 11, 12 വാർഡുകൾ 42 കിടക്കകൾ വീതമുള്ള മുറികളാണ്.മറ്റ് വാർഡുകളിൽ 60 വീതം കിടക്കകളും സജ്ജീകരിച്ചിട്ടുണ്ട്.ഇതു കൂടാതെ കൊവിഡ് ബാധിതർക്കായി 6 കിടക്കകളുള്ള പ്രത്യേക ഐ.സി.യും ക്രമീകരിച്ചിട്ടുണ്ട്.