parumala

പരുമല: ആരാധനാ ജീവിതത്തിലൂടെ ആത്മീയ പക്വത നേടി മറ്റുള്ളവരെ പ്രകാശിതരാക്കിയ വിശുദ്ധനാണ് പരുമല തിരുമേനി എന്ന് അങ്കമാലി ഭദ്രാസനാധിപൻ യൂഹാനോൻ മാർ പോളിക്കാർപ്പോസ് പറഞ്ഞു. ദൈവാശ്രയവും സാമൂഹ്യപ്രതിബദ്ധതയും നന്മയിലേക്കുള്ള തിരിച്ചറിവിന്റെ പാഠങ്ങളും പ്രബോധനങ്ങളിൽ പരുമല തിരുമേനി പകർന്നു. ഗ്രിഗോറിയൻ പ്രഭാഷണ പരമ്പരയിൽ അദ്ധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം. ജോഷി കുര്യൻ മുഖ്യപ്രഭാഷണം നടത്തി. ഫാ.മത്തായി വിളനിലം, അസോസിയേഷൻ സെക്രട്ടറി അഡ്വ.ബിജു ഉമ്മൻ, ഫാ.ഡോ.ജോൺ തോമസ് കരിങ്ങാട്ടിൽ, പരുമല സെമിനാരി മാനേജർ ഫാ.എം.സി.കുര്യാക്കോസ്, ഫാ.ഏബ്രഹാം കോശി കുന്നുംപുറം എന്നിവർ സംസാരിച്ചു. ഇന്ന് സൂഫി പ്രഭാഷകൻ പി.എം.എ.സലാം മുസലിയാർ പ്രഭാഷണം നടത്തും. ഡോ.ഗീവർഗീസ് മാർ യൂലിയോസ് അദ്ധ്യക്ഷത വഹിക്കും.