ആലപ്പുഴ: തിരുവനന്തപുരം, കൊല്ലം, കോട്ടയം, പത്തനംതിട്ട, ആലപ്പുഴ എന്നീ ജില്ലകൾ ഉൾപ്പെട്ട റോട്ടറി ഡിസ്ട്രിക്ട് 3211 ലെ സോൺ 21ലുള്ള റോട്ടറി ക്ലബ്ബുകളുടെ നേതൃത്വത്തിൽ പോളിയോ ബോധവത്കരണ വെബിനാർ നടത്തി. റോട്ടറി ഡിസ്ട്രിക്ട് ഗവർണർ ഡോ.തോമസ് വാവണിക്കുന്നേൽ ഉദ്ഘാടനം ചെയ്തു. അസിസ്റ്റന്റ് ഗവർണർ എം.കുമാരസ്വാമിപിള്ള അദ്ധ്യക്ഷത വഹിച്ചു. ലോക പോളിയോ ദിനാചരണത്തിന്റെ ഭാഗമായിട്ടാണ് വെബിനാർ സംഘടിപ്പിച്ചത്. റോട്ടറി ഇന്റർനാഷണൽ സോണൽ കോ-ഓഡിനേറ്റർ ഇ.കെ.സഹദേവൻ മുഖ്യപ്രഭാഷണം നടത്തി. ലണ്ടിനിലെ ബസിൽഡൺ & തുഹേക്ക് യൂണിവേഴ്സിറ്റി ഹോസ്പിറ്റലിലെ കൺസൾട്ടന്റ് ന്യൂറോളജിസ്റ്റ് ഡോ.പ്രവീൺതോമസ്, റോട്ടറി ഡിസ്ട്രിക്ട് ചെയർമാൻ ബേബികുമാരൻ, സോണൽ ചെയർമാൻ ഡോ.എ.ജയൻ, മുൻ അസി.ഗവർണർ ആർ.കൃഷ്ണൻ, സോണൽ സെക്രട്ടറി എ.ചെറിയാൻ, ദുബായിലുള്ള കേരളാ ഗ്ലോബൽ ക്ലബ്ബ് പ്രസിഡന്റ് പ്രതാപ്കുമാർ തുടങ്ങിയവർ പ്രസംഗിച്ചു.