ചേർത്തല:താലൂക്ക് ഹെഡ് ക്വാർട്ടേഴ്‌സ് ആശുപത്രിയിൽ കൊവിഡ് ചികിത്സ ആരംഭിച്ചു. വണ്ടാനംമെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരുന്ന 10 രോഗികളെ ഇവിടേക്കുമാറ്റി.രണ്ടു ദിവസത്തിനുള്ളിൽ 80 രോഗികളെകൂടി മെഡിക്കൽ കോളേജിൽ നിന്നും ചേർത്തലയിലേക്ക് മാറ്റും.150 കിടക്കകളാണ് ആശുപത്രിയിൽ കൊവിഡ് ചികിത്സക്കായി സജ്ജമാക്കിയിരിക്കുന്നത്.
കൊവിഡ് ചികിത്സക്ക് സൗകര്യമൊരുങ്ങിയതോടെ മറ്റു രോഗങ്ങൾക്ക് ചികിത്സ നിർത്തി.പ്രസവ വാർഡിലും അത്യാഹിതത്തിലും സാധാരണ ഗതിയിൽ തന്ന പ്രവർത്തനങ്ങൾ ഉണ്ടാകുമെന്ന് താലൂക്ക് ആശുപത്രി സൂപ്രണ്ട് എൻ.അനിൽകുമാർ പറഞ്ഞു.ഒ.പിയിലും ഡോക്ടർമാരുടെ സേവനം ലഭിക്കും.