photo

ചേർത്തല:മുഹമ്മ ഗ്രാമപഞ്ചായത്ത് നാലാം വാർഡിലെ 152ാം നമ്പർ അംഗണവാടി കെട്ടിട ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജെ. ജയലാൽ നിർവഹിച്ചു.കൊവിഡ് മാനദണ്ഡങ്ങൾ അനുസരിച്ച് നടന്ന ചടങ്ങിൽ അംഗണവാടിക്ക് സൗജന്യമായി സ്ഥലം നൽകിയ കെ.കെ.വിശ്വൻ കല്ലാട്ടിനെ ആദരിച്ചു.വൈസ് പ്രസിഡന്റ് മായാ മജു അദ്ധ്യക്ഷയായി.വിദ്യാഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷൻ സി.ബി ഷാജികുമാർ,സിന്ധു രാജീവ്,വിഷ്ണു,പി.എ.കൃഷ്ണപ്പൻ എന്നിവർ സംസാരിച്ചു. പഞ്ചായത്ത് അംഗം പി.രാധാമണി സ്വാഗതവും അംഗൻ വാടി ടീച്ചർ ജിനിമോൾ നന്ദിയും പറഞ്ഞു.