മുതുകുളം:. തൊഴിലുറപ്പ് ജോലിക്കിടെ ഗ്രാമ പഞ്ചായത്ത് അംഗത്തെയും വനിതാ തൊഴിലാളികളെയും മർദ്ദിച്ചതായി പരാതി. ആറാട്ടുപുഴ ഗ്രാമപഞ്ചായത്ത് പത്താം വാർഡ് അംഗം എസ്. ശ്യാംകുമാറിനേയും നാലു സ്ത്രീകളേയും ആണ് മർദിച്ചത് . കഴിഞ്ഞദിവസം രാമൻ ചേരി ചിറക്കൽ ക്ഷേത്രത്തിനു സമീപം ശ്യാം കുമാറും തൊഴിലാളികളും കലുങ്ക് നിർമ്മാണത്തിൽ ഏർപ്പെട്ടിരിക്കുമ്പോൾ സമീപവാസികളായ ഏതാനും പേർ നിർമ്മാണം തടസ്സപ്പെടുത്തുകയും ഇവരെ അസഭ്യം പറഞ്ഞ ശേഷം മർദ്ദിക്കുകയായിരുന്നുവെന്ന് പരാതി​യി​ൽൽ പറയുന്നു . സംഭവത്തി​ൽ തൃക്കുന്നപ്പുഴ പൊലീസിൽ പരാതി നൽകി.