
ചേർത്തല: ജോലിക്ക് ശേഷം റൂമിൽ വിശ്രമിക്കുന്നതിനിടെ യുവാവ് കുഴഞ്ഞു വീണു മരിച്ചു.തണ്ണീർമുക്കം ഗ്രാമപഞ്ചായത്ത് ആറാം വാർഡ് മണ്ണേൽ പരേതനായ സാബുവിന്റെ മകൻ ഉണ്ണി സാബു(27)ആണ് മരിച്ചത്.കോട്ടയം മെഡിക്കൽ കോളേജിന് സമീപത്തെ ഡി.സി.എച്ചിലെ ആയുർവേദ തെറാപ്പിസ്റ്റായിരുന്നു.ചൊവ്വാഴ്ച വൈകിട്ടോടെ റൂമിൽ കുഴഞ്ഞു വീണ ഉണ്ണിയെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു.സംസ്കാരം നടത്തി.മാതാവ്: രമണി.സഹോദരൻ:സനീഷ്.